Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ed Officials

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് ;കൊ​ല​പ്പെ​ടു​ത്തു​ക​യായി​രു​ന്നു പ്ര​തി​ക​ളു​ടെ ഉ​ദ്ദേ​ശ്യമെന്ന് കോ​ട​തി നി​രീ​ക്ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യമെന്നു ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം​​​ക്ലാ​​​സ് കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണം. ഇ​​​തി​​​നാ​​​യി ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു​​​ നേരേ പാ​​​ഞ്ഞു ചെ​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​വ​​​ർ ചെ​​​യ്ത കു​​​റ്റം ല​​​ഘൂക​​​രി​​​ച്ചു കാ​​​ണു​​​ന്ന​​​തു പോ​​​ലെ​​​യാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. തു​​​ട​​​ർ​​​ന്നു മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യ ഹ​​​ർ​​​ജി ത​​​ള്ളി.

വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മാ​​​ർ​​​ക്ക​​​റ്റ് ലെയ്ന്‍ അ​​​നി​​​ൽ നി​​​വാ​​​സി​​​ൽ അ​​​നി​​​ൽ കു​​​മാ​​​ർ, മ​​​ണ​​​ക്കാ​​​ട് ആ​​​റ്റു​​​കാ​​​ൽ പാ​​​ട​​​ശേ​​​രി രാ​​​മ​​​ച​​​ന്ദ്ര​​​നി​​​ല​​​യ​​​ത്തി​​​ൽ എ​​​സ്.​​​എ​​​ൽ. ​​​വി​​​ജ​​​യ്, മ​​​ണ​​​ക്കാ​​​ട് കി​​​ള്ളി​​​ത്ത​​​റ പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ നി​​​ഷാ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യ ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ക​​​ല്ല​​​ന്പ​​​ള്ളി മ​​​നു​​​വി​​​ന്‍റെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി.

Kerala

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

സി​എം​ആ​ർ​എ​ൽ മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ളും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ "കൊ​ല്ലെ​ടാ" എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് മു​ന്നൂ​റോ​ളം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ഷ്ടി​ക​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ ഭാ​ഗ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ ഏ​താ​ണ്ട് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ർ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കും. പോ​ലി​സി​നെ ആ​ക്ര​മി​ച്ച​തി​ന് മ​റ്റൊ​രു കേ​സെ​ടു​ക്കും. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും ഇ​ന്ന് റി​മാ​ൻ‍‍​ഡ് ചെ​യ്യും.

മ​റ്റ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ​ത് പോ​ലീ​സി​ന്‍റെ ഗു​രു​ത​ര​വീ​ഴ്ച​യെ​ന്നാ​ണ് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യും റി​പ്പോ​ർ​ട്ട് ന​ൽ​കും. അ​തേ​സ​മ​യം റെ​യ്ഡി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സി​പി​എം. അ​ഞ്ച് വ​ട്ടം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം തേ​ടി​യി​ട്ടും മി​ണ്ടാ​ത്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ല​പാ​ടും ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഡി​ജി​റ്റ​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി

കോ​ഴി​ക്കോ​ട്: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ന​ട​ത്തി​യ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പി​ൽ പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി. സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​ര​ന് പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക പി​എ​ഫ്ഐ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ത​ട്ടി​പ്പു​കാ​ർ വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ർ​ന്ന് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ലു​ള്ള തു​ക​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ട്ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Latest News

Corehub Up